ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്

പഞ്ചായത്ത്

ഇന്ത്യയിലെ ഗ്രാമീണ തലത്തിലുള്ള ഏറ്റവും ചെറിയ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കഴിഞ്ഞാൽ ജനങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന മൂന്നാംതല ഭരണസംവിധാനമാണിത്. ഒരു പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, നാല് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ ഉണ്ടായിരിക്കും. ഇതിനെല്ലാം ഉപരിയായി ഗ്രാമഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലേയ്ക്കായി ഗ്രാമസഭകളും ഉണ്ടായിരിക്കും. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരാണ് പഞ്ചായത്ത് ഭരണസമിതിക്ക് നേതൃതം നൽകുന്നത്. ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിങ്ങനെ നാലു സ്ഥിരം സമിതികളും ഇതിൽ ഉൾപ്പെടുന്നു. ധനകാര്യ കമ്മിറ്റി ചെയർമാൻ പൊതുവെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരിക്കും. ഓരോ പഞ്ചായത്ത് അംഗവും ഏതെങ്കിലും ഒരു സ്ഥിരം സമിതിയിൽ അംഗം ആയിരിക്കും.

ബൈന പ്രദീപ്

പ്രസിഡൻ്റ്

ടി.കെ ചന്ദ്രബാബു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നൗമി പ്രസാദ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഐഷാബി മുഹമ്മദ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അജിതകുമാരി കെ കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സനീഷ് കെ വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്റെ പേര് - എടത്തിരുത്തി ഗ്രാമപഞ്ചായത്ത്

പഞ്ചായത്ത് ആസ്ഥാനം - എടത്തിരുത്തി

വിസ്തീർണ്ണം - 16.44 ച.കീ.മി

വില്ലേജ് - 1. എടത്തിരുത്തി 2. ചെന്ത്രാപ്പിന്നി

ബ്ലോക്ക് പഞ്ചായത്ത് - മതിലകം

താലൂക്ക് - കൊടുങ്ങല്ലൂർ

ജില്ല - തൃശ്ശൂർ

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ - 1. എടത്തിരുത്തി 2. ചെന്ത്രാപ്പിന്നി 3. കൂരിക്കുഴി

ജില്ലാ പഞ്ചായത്ത് ഡിവിഷൻ - തൃപ്രയാർ, മതിലകം

നിയമസഭാ മണ്ഡലം -കൈപ്പമംഗലം

ലോകസഭാ മണ്ഡലം - ചാലക്കുടി

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇടയ്ക്കിടയ്ക്ക് തുരുത്തുകളുള്ള പ്രദേശമായതിനാലാണ് ഈപ്രദേശത്തിന് എടത്തുരുത്ത്(ഇടത്തുരുത്ത്) എന്ന പേര് വന്നതെന്ന് കേള്‍ക്കുന്നു.  ഇടത്തുരുത്ത് എന്ന പേര് എടത്തുരുത്തും പിന്നീട് എടത്തിരുത്തിയുമായത്രെ.  പെരുവനം ദേവസ്വത്തിന്റെ പടിഞ്ഞാറേ  അതിര്‍ത്തിയിലുള്ള അയ്യപ്പക്ഷേത്രത്തിലെ പ്രധാനദേവൻ അയ്യപ്പനാണ്.  ഉപദേവനായി ശിവനെ പ്രതിഷ്ഠിക്കുന്ന സമയത്ത് നേരിയ ഒരു ആശയകുഴപ്പം ഉണ്ടായി. ഉപദേവനാണെങ്കിലും ശിവൻ ഐതിഹ്യപരമായി അയ്യപ്പന്റെ അച്ഛനായതിനാല്‍ ഇടത്ത് പ്രതിഷ്ഠിക്കുന്നതെങ്ങിനെ എന്ന വാദമുയര്‍ന്നങ്കിലും എതിര്‍വാദമായി, മകനാണെങ്കിലും അയ്യപ്പന്‍ പ്രധാനദേവനാണല്ലോ എന്ന അഭിപ്രായവുമുയര്‍ന്നു. ഈ രണ്ടു വാദങ്ങളും ആശയക്കുഴപ്പത്തിനിടയാക്കിയതോടെ, ഒടുവില്‍ ഇരുവരും പരസ്പരം ഇടതുഭാഗത്തുവരത്തക്കവിധം അഭിമുഖമായി പ്രതിഷ്ഠിച്ചുകൊണ്ട് പ്രശ്നം പരിഹരിച്ചതിനാല്‍ ഇടത്ത് ഇരുത്തി (ഇടത്തിരുത്തി) എന്ന പ്രയോഗമുണ്ടാവുകയും തുടര്‍ന്ന്...

കൂടുതൽ വായിക്കുക