ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇടയ്ക്കിടയ്ക്ക് തുരുത്തുകളുള്ള പ്രദേശമായതിനാലാണ് ഈപ്രദേശത്തിന് എടത്തുരുത്ത്(ഇടത്തുരുത്ത്) എന്ന പേര് വന്നതെന്ന് കേള്‍ക്കുന്നു.               ഇടത്തുരുത്ത് എന്ന പേര് എടത്തുരുത്തും പിന്നീട് എടത്തിരുത്തിയുമായത്രെ.                പെരുവനം ദേവസ്വത്തിന്റെ പടിഞ്ഞാറേ  അതിര്‍ത്തിയിലുള്ള അയ്യപ്പക്ഷേത്രത്തിലെ പ്രധാനദേവൻ അയ്യപ്പനാണ്.  ഉപദേവനായി ശിവനെ പ്രതിഷ്ഠിക്കുന്ന സമയത്ത് നേരിയ ഒരു ആശയകുഴപ്പം ഉണ്ടായി. ഉപദേവനാണെങ്കിലും ശിവൻ ഐതിഹ്യപരമായി അയ്യപ്പന്റെ അച്ഛനായതിനാല്‍ ഇടത്ത് പ്രതിഷ്ഠിക്കുന്നതെങ്ങിനെ എന്ന വാദമുയര്‍ന്നങ്കിലും എതിര്‍വാദമായിമകനാണെങ്കിലും അയ്യപ്പന്‍ പ്രധാനദേവനാണല്ലോ എന്ന അഭിപ്രായവുമുയര്‍ന്നു. ഈ രണ്ടു വാദങ്ങളും ആശയക്കുഴപ്പത്തിനിടയാക്കിയതോടെഒടുവില്‍ ഇരുവരും പരസ്പരം ഇടതുഭാഗത്തുവരത്തക്കവിധം അഭിമുഖമായി പ്രതിഷ്ഠിച്ചുകൊണ്ട് പ്രശ്നം പരിഹരിച്ചതിനാല്‍ ഇടത്ത് ഇരുത്തി (ഇടത്തിരുത്തി) എന്ന പ്രയോഗമുണ്ടാവുകയും തുടര്‍ന്ന് ക്ഷേത്രനാമവും പില്‍ക്കാലത്ത് സ്ഥലനാമവും അതു തന്നെയാവുകയും ചെയ്തു. തൃപ്രയാറില്‍ നിന്നും ബ്ളാഹയിലെ ജന്‍മിമാർ അവരുടെ പണിയാളുകളും ആയുധങ്ങളുമായി തെക്കോട്ട് സഞ്ചരിച്ചെത്തിയ സ്ഥലങ്ങളെല്ലാം ബ്ളാഹയില്‍ തറവാട്ടുവക സ്വത്തായി മാറുകയാണുണ്ടായത്. എതിര്‍ക്കാൻ വന്നവരെ ഓടിച്ചുംചെറുത്തുനിന്നവരെ വധിച്ചും അവർ ജൈത്രയാത്ര തുടര്‍ന്നുകൊണ്ട് ചെന്ത്രാപ്പിന്നി അതിര്‍ത്തി വരെ എത്തി. അവിടെ കുറമങ്ങാട്ടുപണിക്കന്‍മാരുംകൊട്ടേക്കാട് മേനോന്‍മാരും ശക്തരായിരുന്നതിനാലും വേണ്ടപ്പെട്ടവരായിരുന്നതിനാലും ബ്ളാഹയില്‍ക്കാരുടെ അധികാരപരിധി ഇന്നത്തെ എടത്തിരുത്തി വില്ലേജുപ്രദേശത്ത് ഒതുങ്ങി. നാട്ടിക ഫര്‍ക്കയുടെ നെല്ലറയായാണ് എടുത്തിരുത്തി അറിയപ്പെട്ടിരുന്നത്.                     വയലില്‍ പണിയുന്ന തൊഴിലാളികളുടെ ഞാറ്റുപാട്ടിനാലും തേക്കുപാട്ടിനാലും കൊയ്ത്തുപാട്ടിനാലും പഴയകാല അന്തരീക്ഷം മുഖരിതമായിരുന്നു. നാട്ടികയുടെ നെല്ലറയായിരുന്ന എടത്തിരുത്തിയിലെ പൈനൂര്‍പാടവും എടത്തിരുത്തി പാടവും നോക്കെത്താദൂരത്തോളം ഇടയ്ക്കിടെ തുരുത്തുകളുമൊക്കെ നിറഞ്ഞ് വിസ്തൃതമായിക്കിടന്നിരുന്നു. എടത്തിരുത്തിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത അനുസരിച്ച് കിഴക്കും പടിഞ്ഞാറും തെങ്ങിന്‍തോട്ടങ്ങളും ഇടയ്ക്ക് നെല്‍പ്പാടങ്ങളുമായിരുന്നു. കൃഷിഭൂമി മുഴുവന്‍ പ്രധാനമായും ബ്ളാഹയില്‍ തമ്പുരാക്കന്മാരുടേതുംഅയിരൂര്‍കൊടുങ്ങല്ലൂർ കോവിലകങ്ങളുടേതുമായിരുന്നു.               കുടിയിറക്കലും ഒഴിപ്പിക്കലും കര്‍ഷകരെ സംബന്ധിച്ചിടത്തോളം അക്കാലത്തെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നു. കുടിയാന്മാരെ നിയന്ത്രിക്കുന്നതിനും അടിമപ്പണി ചെയ്യിപ്പിക്കുന്നതിനും തമ്പുരാന്‍ജന്മങ്ങളുടെ പ്രതിനിധിയായ കാര്യസ്ഥന്മാർ വരമ്പിന്‍മേലുണ്ടാകും. പകലന്തിയോളം പണിയെടുക്കുന്ന തൊഴിലാളികള്‍ക്കു കിട്ടുന്ന കൂലിയാകട്ടെ അന്നത്തെ അഷ്ടിക്കുള്ള വകയ്ക്കുപോലും തികഞ്ഞിരുന്നില്ല.                തമ്പുരാനു വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന കീഴാളന്‍ തമ്പുരാന്റെ വീടും പരിസരവും ചവുട്ടി അശുദ്ധമാക്കാൻ പാടില്ലായിരുന്നു.  എന്നാൽ അവര്‍ക്ക് മൃഷ്ടാന്നഭോജനത്തിനുള്ള നെല്ലുല്‍പാദിപ്പിച്ച് ചവുട്ടിചേറിവൃത്തിയാക്കി അറയില്‍ നിറച്ചുകൊടുക്കണമായിരുന്നുതാനും.               മറ്റുവിഭാഗങ്ങളിലുള്ള ആളുകളാകട്ടെതമ്പുരാന്‍ ജന്മങ്ങളുടെ പണിയാളുകളല്ലെങ്കിലുംഇവർ കൈകാര്യം ചെയ്തിരുന്ന ഭൂസ്വത്തിന്റെ അവകാശിയും തമ്പുരാന്‍ തന്നെയായിരുന്നു. തമ്പുരാന് നിശ്ചിതപറനെല്ലുംപണവും വാരമായും പാട്ടമായും വര്‍ഷംതോറും നല്‍കിക്കൊള്ളണം. തമ്പുരാനെ തീറ്റിപ്പോറ്റാൻ പകൽ അധ്വാനിച്ച അടിയാളന്റെ എല്ലാ വരുമാനവും ഏറ്റുവാങ്ങിക്കൊണ്ട് അധ്വാനവും വിശപ്പുമറിയാത്ത തമ്പുരാന്‍ജന്മങ്ങൾ എല്ലാ ജീവിതസൌഭാഗ്യവും ആസ്വദിക്കാന്‍ നിയോഗിക്കപ്പെട്ട ആളും ദൈവത്തിന്റെ പ്രതിപുരുഷനുമെന്ന മട്ടില്‍ ജീവിതം നയിച്ചുപോന്നു.                എടത്തിരുത്തിയില്‍ തലമുറകളായി മൂപ്പുവാണു ബ്ളാഹയില്‍ മഠത്തിലെ തമ്പുരാക്കന്മാരും അവരുടെ പൂര്‍വ്വികരും പരമാധികാരികളായി വാണരുളിയിരുന്ന ഒരു കാലഘട്ടത്തിന്റെ ഏകദേശരൂപമാണിത്. തമ്പുരാന് കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്നു.                പക്ഷെ തമ്പുരാനെയാകട്ടെ ആരും ശിക്ഷിച്ചുകൂടാതാനും.

ആധുനികസാമൂഹ്യചരിത്രം

എഴുത്തുപള്ളി എന്നറിയപ്പെട്ടിരുന്ന ആശാന്‍  പള്ളിക്കൂടങ്ങളിലാണ് പഴയ കാലത്ത് അക്ഷരാഭ്യാസം നടത്തിയിരുന്നത്. കൊല്ലാറ വേലപ്പനാശാന്‍ തുടങ്ങി പ്രസിദ്ധരായ പല ആശാന്‍മാരും അക്കാലത്ത് ആശാന്‍പള്ളിക്കൂടങ്ങള്‍ന ടത്തിയിരുന്നു.                ഔപചാരികവിദ്യാഭ്യാസസമ്പ്രദായം ആദ്യമായി കേരളത്തില്‍ നടപ്പിലായത് തിരുവിതാംകൂറിലും കൊച്ചിയിലുമാണ്. എടത്തിരുത്തിയുടെ കിഴക്കുഭാഗം കനോലി തോടിനപ്പുറം കൊച്ചിരാജ്യമായിരുന്നു. കൊച്ചിരാജ്യത്തെ കാട്ടൂരും കണ്ടശ്ശാംകടവിലുമാണ് ആദ്യമായി സ്ക്കൂളുകൾ നിലവിൽ വന്നത്. നാഴികകൾ താണ്ടി അവിടങ്ങളിലെ വിദ്യാലയങ്ങളിൽ പോയി പഠിക്കാനും സാധാരണക്കാർ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് ആലപ്പാടുംപെരിഞ്ഞനത്തും വിദ്യാലയങ്ങളുണ്ടായി. അങ്ങിനെ വിദ്യാഭ്യാസം നേടിയവരാണ് എടത്തിരുത്തിയിലെ ഔപചാരിക വിദ്യാലയങ്ങളുടേയും വിദ്യാഭ്യാസ പ്രചരണത്തിന്റേയും ചുക്കാന്‍ പിടിച്ചത്. എടത്തിരുത്തിയിലെ ആദ്യത്തെ വിദ്യാലയം 1912ല്‍ മലബാർ ഡിസ്ട്രിക്ട്  ബോര്‍ഡ് സ്ഥാപിച്ച പെരുമ്പടപ്പ് ബോര്‍ഡ് എല്‍.പി.സ്ക്കൂളാണ്. 1912 മുതല്‍ 1942 വരെയുള്ള കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട 1പ്രാഥമിക വിദ്യാലയങ്ങളില്‍  മൂന്നെണ്ണം പല കാരണങ്ങളാല്‍ പില്‍ക്കാലത്ത് നിലച്ചുപോയി. 1947നു ശേഷം എടത്തിരുത്തിയിലെ എല്‍.പിസ്ക്കൂളുകൾ യു.പി സ്ക്കുളുകളായി ഉയര്‍ത്തി.               1955-ല്‍ എടത്തിരുത്തിയിൽ ഒരു ഗേൾസ് ഹൈസ്ക്കൂളും1 1957- ചെന്ത്രാപ്പിന്നിയിൽ ഒരു ഹൈസ്ക്കുളും ആരംഭിച്ചു. 1968-ല്‍ ചാമക്കാല ഗവ.മാപ്പിള യു.പി.സ്ക്കൂൾ ഹൈസ്ക്കുളായി ഉയര്‍ത്തി. ആയൂര്‍വേദ ചികിത്സാരംഗത്ത് ചില പാരമ്പര്യകുടുംബങ്ങള്‍ എടത്തിരുത്തിയിൽ ഉണ്ടായിരുന്നു. വിഷ ചികിത്സാരംഗത്ത് പേരുകേട്ട കൊല്ലാറ അങ്കുവൈദ്യര്‍കൊല്ലാറ രാഘവൻ വൈദ്യൻ തടത്തില്‍ കുഞ്ഞപ്പൻ വൈദ്യർ കുമ്പളപറമ്പിൽ ഗോപാലന്‍വൈദ്യർ തുടങ്ങിയവർ ഇവരിൽ പ്രമുഖരാണ്.                എടത്തിരുത്തിയുടെ സാംസ്കാരികതലസ്ഥാനം എന്ന പേരില്‍ വിശേഷണമര്‍ഹിക്കുന്ന ഒന്നാണ് കണ്ണമ്പുളളിപുറം ശ്രീനാരായണ വായനശാല. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ജീവിക്കാന്‍വേണ്ടി നാടുവിട്ട സിലോണ്‍ മലയാളികളുടെ ഏറ്റവും വലിയ സംഭാവനയാണ് ശ്രീനാരായണവായനശാല. ഈ മഹാസ്ഥാപനം എടത്തിരുത്തിയ്ക്ക് അകത്തും പുറത്തുമുള്ള അനേകായിരങ്ങള്‍ക്കു വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നുകൊണ്ട് ഇന്നും നിലകൊള്ളുന്നു. കൊല്ലാറ ചാത്തുണ്ണിക്കുട്ടി ആയിരുന്നു വായനശാലയുടെ സ്ഥാപകന്‍. എടത്തിരുത്തിയിലും ചെന്ത്രാപ്പിന്നിയിലുമുള്ള വിജ്ഞാനകുതുകികളും സഹൃദയരും വായനശാലയുടെ നിലനില്‍പ്പിന് കരുത്തും ഓജസ്സും പകര്‍ന്നു.   കുമ്പളപ്പറമ്പില്‍ രാമൻ പൊനത്തില്‍ രാമകൃഷ്ണൻ മേനോത്ത്പാറൻ മേനോത്ത് മാണിക്യൻ എന്നിവർ വായനശാലയുടെ പുരോഗതിക്കുവേണ്ടി അക്ഷീണം യത്നിച്ചവരാണ്.                ഇന്ത്യയിലെ ആദ്യത്തെ വനിത ചീഫ് എഞ്ചിനിയർ പി.കെ.ത്രേസ്യ എടത്തിരുത്തിയുടെ അഭിമാനമാണ്.   1920ൽ ആണ് എടത്തിരുത്തിയില്‍ ഇന്‍ഡ്യൻ നാഷണൽ കോണ്‍ഗ്രസ് രൂപീകരിക്കപ്പെടുന്നത്.   സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1941ല്‍ നടന്ന സത്യാഗ്രഹത്തില്‍ പങ്കെടുത്ത് എടത്തിരുത്തിയില്‍വച്ച് അറസ്റ്റ്ചെയ്യപ്പെടുകയും ബ്രീട്ടിഷ് പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു കൊമ്പത്തെ പ്രഭാകരന്‍ എന്നറിയപ്പെട്ടിരുന്ന പി. എ. പ്രഭാകരന്‍നായര്‍.  കമ്മ്യൂണിസ്റ്റ്പാര്‍ട്ടി രൂപീകൃതമായപ്പോൾ അദ്ദേഹം അതില്‍ ചേരുകയും പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ എടത്തിരുത്തിയിൽ നേതൃത്വം നല്‍കുകയും ചെയ്തു. അങ്ങനെ എടത്തിരുത്തിയിലെ കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകൻ അദ്ദേഹമായിരുന്നു.  മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍പ്രദേശത്തിന്റെ തെക്കേയറ്റത്തുള്ള ഈ ഗ്രാമത്തിൽ കേരള സംസ്ഥാന പിറവിക്കുശേഷം വാഹന ഗതാഗതങ്ങള്‍ക്കുതകുന്നതും വികസനപ്രക്രിയകള്‍ക്ക് ആക്കംകൂട്ടുന്നതുമായ ചെറുതും വലുതുമായ നിരവധി റോഡുകൾ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ എന്‍.എച്ച്.17 എന്ന പഴയ ടിപ്പുസുല്‍ത്താന്‍റോഡ് പൂഴിറോഡായിരുന്നതിൽ ചുവന്ന മണ്ണിട്ടത് അക്കാലത്തായിരുന്നു.    ആ കാലഘട്ടത്തിൽ പ്രസ്തുതറോഡിൽ കൂടി ഒറ്റക്കാളവണ്ടിയും പിന്നീട് നാലുചക്രവാഹനവും ഇഴഞ്ഞുനീങ്ങിയിരുന്നത് അതിശയോക്തിയോടെ പൊതുജനം നോക്കി നിന്നിരുന്നു.  പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം എടമുട്ടത്തു നിന്ന് ഒരു ചെറിയ റോഡു നിര്‍മ്മിച്ച് എടത്തിരുത്തിയുമായി ഗതാഗതബന്ധം നടപ്പിലാക്കിയത് 1957 ലെ ഗവണ്‍മെന്റിന്റെ ഭരണകാലത്തായിരുന്നു. എടത്തിരുത്തി പഞ്ചായത്തിലെ പ്രസിദ്ധിയാര്‍ജ്ജിച്ച അങ്ങാടി ഗതാഗതവാണിജ്യചരിത്രത്തിന് ഇന്ന് മങ്ങലേറ്റിരിക്കുന്നു.                കൊച്ചി കോട്ടപ്പുറം ചന്തകളിൽ നിന്ന് കനോലികനാലിലുടെ വലിയ കെട്ടുവള്ളങ്ങളില്‍ ചരക്കുകൾ കയറ്റി അങ്ങാടിയിലേക്കും ഇവിടെ നിന്ന് മറ്റുപ്രദേശങ്ങളിലേക്കും കൊണ്ടുപോവുക ആദ്യകാലത്ത് നിത്യസംഭവങ്ങളായിരുന്നു. ആഴ്ചയിൽ രണ്ടുപ്രാവശ്യം നടക്കുന്ന എടത്തിരുത്തി ചന്ത ജില്ലയില്‍തന്നെ വളരെ പ്രസിദ്ധമാണ്. നൂറ്റാണ്ടുകളായി സാമ്രാജ്യത്വത്തിന്റെയും നാടുവാഴി-ജന്‍മിഭൂപ്രഭുത്വത്തിന്റെയും കീഴില്‍ കഴിഞ്ഞിരുന്ന ചരിത്രമാണ് ഈ ഗ്രാമത്തിനുള്ളത്. പഴയ ബ്രിട്ടീഷ് മലബാറിലെ പൊന്നാനി താലൂക്കില്‍പ്പെടുന്ന നാട്ടിക ഫര്‍ക്കയിലെ രണ്ടു വില്ലേജുകളായ എടത്തിരുത്തിയും ചെന്ത്രാപ്പിന്നിയും ചേര്‍ന്നതാണ് എടത്തിരുത്തിഗ്രാമപഞ്ചായത്ത് 1957-ല്‍കേരളസര്‍ക്കാർ പാസ്സാക്കിയ കുടിയൊഴിപ്പിക്കല്‍ നിരോധനനിയമം കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളെയും ആത്മവിശ്വാസത്തിന്റേയും സുരക്ഷിതബോധത്തിന്റേയും പാതയിലേക്ക് നയിച്ചു. 968ലെ ഭൂപരിഷ്ക്കരണനിയമം നിലവില്‍ വന്നതോടുകൂടി കേവലം മുന്നോ നാലോ ജന്മിമാരുടെ പിടിയിലമര്‍ന്നിരുന്ന ഭൂമി മുഴുവൻ ആയിരക്കണക്കിന് കര്‍ഷകരുടേയുംകര്‍ഷകത്തൊഴിലാളികളുടേയും ജന്മസ്വത്തായി മാറി. പില്‍ക്കാലത്ത് കാര്‍ഷികരംഗത്ത് സംഭവിച്ച മാറ്റങ്ങളില്‍ വിപരീതഫലം ഉളവാക്കിയവയുമുണ്ട്.പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന വിത്തിനങ്ങൾ സങ്കരയിനങ്ങള്‍ക്ക്   വഴിമാറി. ജൈവവളങ്ങള്‍ക്കു പകരം രാസവളങ്ങളുടെ അമിതവില കര്‍ഷകനു താങ്ങാൻ കഴിയുന്നതിലധികമായി. നെല്‍കൃഷി ലാഭകരമല്ലാതായപ്പോൾ നെല്‍പ്പാടങ്ങൾ തെങ്ങിൻ തോട്ടങ്ങള്‍ക്ക് വഴി മാറുകയായിരുന്നു. ഇന്ന് തെങ്ങിന്‍തോപ്പുകളുടെ ഇടക്ക് അവിടവിടെ കാണുന്ന ചില പച്ചത്തുരുത്തുകളായി മാറി എടത്തിരുത്തിയിലെ പാടശേഖരങ്ങള്‍. ഇടത്തിരുത്തി എന്നതിന് കാലാന്തരത്തിൽ രൂപമാറ്റം വന്നാണ് എടത്തിരുത്തിയായത്. ഒരു കാലഘട്ടം മുഴുക്കെ നിറഞ്ഞു നിന്ന ഫ്യൂഡല്‍ ഭരണത്തിന്റെ ദുഷിച്ചകാലം അവസാനിക്കുന്നത് 1967ല്‍ വിപ്ളവകരമായ ഭൂപരിഷ്ക്കരണനിയമം നടപ്പിലായതോടെയാണ്.  ഉടുക്ക്, തപ്പ്, തകില്‍, നാഗസ്വരം, പഞ്ചവാദ്യം, ബാന്റ്, അറവന, തുടി എന്നീ വാദ്യ-താളമേളങ്ങള്‍കോല്‍ക്കളി, കിണ്ണംകളിഐവര്‍കളിചോട്ടുകളി എന്നീ നാടോടി കലാരൂപങ്ങള്‍ ഒരു കാലത്ത് ഇവിടെ നിലനിന്നിരുന്നു.     ഇന്ന് ഇവയെല്ലാം ഗ്രാമത്തിന് അന്യമായി കൊണ്ടിരിക്കുന്നു.               പ്രൊഫ.കെ.യു.അരുണന്‍മാസ്റ്ററുടെ ചരിത്രത്തിന്റെ ചിരി എന്ന നാടകം 1979ലെ സംഗീതനാടകഅക്കാദമിയുടെ മധ്യമേഖല അവാര്‍ഡ് നേടി. വീണപൂവ്സമുദായം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുംനാടകരചയിതാവും, സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്ത വി.കെ.രവീന്ദ്രന്‍മാസ്റ്റർ എടത്തിരുത്തിയുടെ സാംസ്ക്കാരിക രംഗത്തെ കെടാവിളക്കാണ്.  ഇന്ത്യയിലെ ആദ്യത്തെ വനിത ചീഫ് എഞ്ചിനിയർ ആയിരുന്ന പി.കെ.ത്രേസ്യ എടത്തിരുത്തിയുടെ അഭിമാനമാണ്.