ഓപ്പറേഷൻ തൂഫാൻ 2.0: എടത്തിരുത്തി പഞ്ചായത്ത് തല ഉദ്ഘാടനം
സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായും തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു അധ്യക്ഷനായി. കയ്പമംഗലം എസ്.ഐ. ടി.ജയകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നൗമി പ്രസാദ്, ഐഷാബി മുഹമ്മദ്, കെ.കെ.അജിതകുമാരി, പഞ്ചായത്തംഗം പി.കെ.ഹംസ, പഞ്ചായത്ത് സെക്രട്ടറി കെ.വി.സനീഷ്, മറ്റ് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് തൂഫാൻ ഫ്ലാഗ് ഓഫ് ചെയ്തു